ചിറയിൻകീഴ്: പൗരത്വ ബില്ലിനെതിരെ യു.ഡി.എഫ് അഴൂർ - പെരുങ്ങുഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജാഥ കെ.പി.സി.സി അംഗം എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. അഴൂർ മണ്ഡലം പ്രസിഡന്റ് കെ. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് അജ്മൽ ഭായി സ്വാഗതം പറഞ്ഞു. പദയാത്ര അഴൂർ മാവിന്റെമൂട്ടിൽ നിന്നാരംഭിച്ച് പെരുങ്ങുഴിയിൽ സമാപിച്ചു. സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ്.അജിത് ഉദ്ഘാടനം ചെയ്തു. പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് എസ്.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി.കെ രാജു, കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗോപൻ, സുധർമ, ബിജു ശ്രീധരൻ, മനോജ്, ബീനാ മഹേശ്വരി, ലൈല രാമചന്ദ്രൻ, അസീസ്, ഹരിദാസ്, ശൈലൻ, ബൈജു, ഷിബു, സുരേഷ്ബാബു, സാക്കിർ മാടൻവിള, നാസർ മാടവിള, സന്തോഷ്, നവാസ്, സുഹൈബ് മാടൻവിള, ചിലമ്പിൽ സുരേഷ്, നിസാം, ചന്ദ്രബാബു, ബിജു. മോഹനൻ തെറ്റിച്ചിറ, നൈസാം, ജനകാലതാ, ചന്ദ്രൻ കെ.കെ. വനം എന്നിവർ പങ്കെടുത്തു. കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. പുഷ്ക്കരൻ സ്വാഗതം പറഞ്ഞു.