ബാലരാമപുരം:ട്രിവാൻഡ്രം സ്പിന്നിംഗ്മിൽ നൂൽ ബാങ്കിന്റെ ഉദ്ഘാടനം 14ന് ബാലരാമപുരത്ത് മന്ത്രി ഇ.പി ജയരാജൻ നിർവഹിക്കും.ഇതിനോടനുബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണയോഗം ഹാൻഡ്ലൂം ഡയറക്ടർ കെ.സുധീർ ഉദ്ഘാടനം ചെയ്തു.സി.പി.എം നേമം ഏര്യാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ.എസ്.കെ പ്രീജ,​ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് വസന്തകുമാരി കെ.കെ വിജയൻ,​ബാലരാമപുരം കൃഷ്ണൻകുട്ടി,​പയറുംമൂട് തങ്കപ്പൻ,​ എസ്.രജിത്കുമാർ എന്നിവർ പ്രസംഗിച്ചു.സ്പിന്നിംഗ്മിൽ ചെയർമാൻ എം.എം.ബഷീർ സ്വാഗതവും അഡ്വ.ഫ്രെഡറിക് ഷാജി നന്ദിയും പറഞ്ഞു.സ്വാഗതസംഘം ഭാരവാഹികളായി പാറക്കുഴി സുരേന്ദ്രൻ (സ്വാഗതസംഘം ചെയർമാൻ)​,​എം.എം.ബഷീർ (ജനറൽ കൺവീനർ)​,​കെ.കെ.വിജയൻ,​വസന്തകുമാരി,​ എസ്.കെ.പ്രീജ,​ബാലരാമപുരം കൃഷ്ണൻകുട്ടി,​ജി.വസുന്ധരൻ,​എ.പ്രതാപചന്ദ്രൻ,​ബാലരാമപുരം കബീർ,​കല്ലിയൂർ ശ്രീധരൻ (വൈസ് ചെയർമാൻമാർ)​,​വി.മോഹനൻ,​ ഫ്രെഡറിക് ഷാജി,​എം.ബാബുജാൻ,​എസ്.രാധാകൃഷ്ണൻ,​ എസ്.കെ.പ്രമോദ്,​ എസ്.ആർ.ശ്രീരാജ്,​എസ്.കൃഷ്ണൻ,​ജി.മനോഹരൻ,​എസ്.എസ്.സുരേഷ് കുമാർ (കൺവീനർ)​ ബാലരാമപുരം കൃഷ്ണൻ (പ്രചരണം)​,​ആർ,​ശ്രീരാജ്,​ ശ്രീജിത്ത് ആർ പിള്ള (കൺവീനർ)​എന്നിവരെ തിരഞ്ഞെടുത്തു.