1. കേരളത്തിൽ ഭൂദാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ?
കെ. കേളപ്പൻ
2. 2018-ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനത്തിന് അർഹമായ കണ്ടുപിടിത്തം?
കാൻസർ തെറാപ്പി
3. മർഡർ ഇൻ ദ കത്തീഡ്രൽ എന്ന നാടകം രചിച്ചത്?
ടി.എസ്. എലിയറ്റ്
4. 1962-ലെ ചൈനയുടെ ആക്രമണകാലത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രിയായിരുന്നത്?
വി.കെ. കൃഷ്ണമേനോൻ
5. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ പ്രതികരണമായി പാബ്ളോ പിക്കാസോ വരച്ച പ്രസിദ്ധമായ ചിത്രം?
ഗൂർണിക്ക
6. 1952-ൽ കുഷ്ഠരോഗികളുടെയും അനാഥരുടെയും സംരക്ഷണത്തിനായി ബാബാ ആംതെ സ്ഥാപിച്ച ആശ്രമം?
ആനന്ദവൻ
7. ഒളിമ്പിക്സിന്റെ ചിഹ്നത്തിലെ അഞ്ച് വളയങ്ങളിൽ കറുപ്പുവളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
ആഫ്രിക്ക
8. ലോകത്തിലെ ഏറ്റവും വലിയ കരിങ്കൽ നിർമ്മിത അണക്കെട്ടായ നാഗാർജുനസാഗർ ഏതു നദിയിലാണ് സ്ഥിതിചെയ്യുന്നത്?
കൃഷ്ണ
9. ഇന്ത്യൻ വിപണിയിലെ നാനോ കാർ നിർമ്മിച്ചത്?
ടാറ്റാ മോട്ടോർസ്
10. ടെന്നിസ് കോർട്ടിന്റെ നീളം എത്ര അടിയാണ്?
78
11. ഓയിൽ ഒഫ് വിട്രിയോൺ എന്നറിയപ്പെടുന്ന രാസവസ്തു?
സൾഫ്യൂറിക് ആസിഡ്
12. 'മുദ്രരാക്ഷസം" എന്ന സംസ്കൃത നാടകം രചിച്ചത്?:
വിശാഖദത്തൻ
13. കാർഗിൽ ഏതു നദീതീരത്താണ്?
സുരു
14. ലോക മാതൃദിനം ആചരിക്കുന്നത്?
മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച
15. ഉണ്ണായിവാര്യർ സ്മാരക കലാനിലയം സ്ഥിതിചെയ്യുന്ന സ്ഥലം ?
ഇരിങ്ങാലക്കുട
16. സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത്?
ഐ.കെ. ഗുജ്‌റാൾ
17. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല?
മാഹി
18. ഐക്യരാഷ്ട്ര സഭയുടെ എത്രാമത്തെ സെക്രട്ടറി ജനറലാണ് അന്റോണിയോ ഗുട്ടറസ്?
ഒൻപത്
19. ഏതു മേഖലയിൽ ഗവേഷണം നടത്തുന്ന സ്ഥാപനമാണ് നാറ്റ് പാക്ക്?
ഗതാഗതം
20. ഇന്ത്യയിൽ നിന്ന് ഏറ്റവും അവസാനമായി പുറത്തുപോയ യൂറോപ്യൻ ശക്തി?
പോർച്ചുഗീസുകാർ
21. 'കുഞ്ഞമ്മയും കൂട്ടുകാരും" ആര് രചിച്ച നോവലാണ്?
ഉറൂബ്
22. ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് 1955-ൽ ഭിലായ് സ്റ്റീൽ പ്ളാന്റ് സ്ഥാപിക്കപ്പെട്ടത്?
മുൻ സോവിയറ്റ് യൂണിയൻ.