പാലോട്: നന്ദിയോട് വലിയതാന്നിമൂട് ശ്രീ ആയിരവില്ലി മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് നാളെ തുടക്കമാകും. ബുധനാഴ്ച രാവിലെ പാണി കൊട്ട്, ഉഷപൂജ, പുരാണ പാരായണം, 8.30 ന് മഹാമൃത്യുഞ്ജയഹോമം, 12 ന് അന്നദാനം, വൈകിട്ട് 5.30ന് ഭഗവതിസേവ, 6.30ന് ദീപാരാധന, ദീപകാഴ്ച, നേർച്ചവെടിക്കെട്ട്, രാത്രി 7 ന് ഡാൻസ്, 8.30 ന് കാക്കാരിശ്ശി നാടകം, വ്യാഴാഴ്ച പതിവ് ക്ഷേത്ര പൂജകൾക്ക് പുറമേ വൈകിട്ട് 5.30ന് പ്രസാദ ശുദ്ധി, വാസ്തുബലി, വാസ്തു ഹോമം, സുദർശന ഹോമം,

വെള്ളിയാഴ്ച പതിവ് ക്ഷേത്ര പൂജകൾക്കു പുറമേ രാവിലെ 8ന് ആദ്ധ്യാത്മിക പ്രഭാഷണം, 9 ന് തിരുവാതിര പൊങ്കാല ,10.30 ന് കലശാഭിഷേകം, 1.30 ന് നാഗർക്ക് നൂറും പാലും, തുടർന്ന് പൊങ്കാല നിവേദ്യം, അന്നദാനം ,വൈകി: 4 ന് സാസ്കാരിക ഘോഷയാത്ര, എഴുന്നള്ളത്ത്, 6.30ന് ദീപാരാധനയും ദീപകാഴ്ചയും, 7ന് പുഷ്പശയ്യ, പുഷ്പാഭിഷേകം, വെടിക്കെട്ട് ,രാത്രി 10 ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും