കല്ലമ്പലം: കരവാരത്ത് വിഷമത്സ്യം കഴിച്ച് പത്തോളം പേർ ചികിത്സയിൽ. തോട്ടയ്ക്കാട് കമുകിൻപള്ളി വീട്ടിൽ സൈഗാൾ (47), മകൾ കാർത്തിക (10), കാവിൽ വീട്ടിൽ സന്തോഷ്‌ (50), പ്രദേശവാസികളായ ഗോപി (45), രാജമ്മ (55), സുശീല, രമ, കീർത്തി, സുരേഷ്, മാളു തുടങ്ങിയവരാണ് മീൻ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്‍ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. അഞ്ചുതെങ്ങ് സ്വദേശിയായ സ്ത്രീ വീടുകളിൽ കൊണ്ടുവന്നുവിറ്റ ചെങ്കലവ, ചൂര മീനുകൾ വാങ്ങി പാചകം ചെയ്തു കഴിച്ചവർക്കാണ് തലകറക്കം, ഛർദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടത്. അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.