പാലോട്: ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങൾക്ക് റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ച് ബോധവത്കര ക്ലാസ് സംഘടിപ്പിച്ചു. പൊലീസ് സ്‌റ്റേഷൻ പ്രവർത്തനങ്ങളെ കുറിച്ചും ട്രാഫിക് സംവിധാനങ്ങളെ കുറിച്ചുള്ള പരിശീലനവും പാലോട് പൊലീസിന്റെ സഹകരണത്തോടെ നടന്നു. പാലോട് സബ് ഇൻസ്പെക്ടർ എസ്.സതീഷ് കുമാർ ക്ലാസെടുത്തു.തുടർന്ന് ട്രാഫിക് നിയന്ത്രണത്തിലും പരിശീലനം നൽകി. എസ്.ഐ അൻസാരി, എ.എസ്.ഐ നിസാറുദ്ദീൻ, സി.പി.ഒ മാരായ മുരളീധരൻ, നസീഹത്ത് ബീവി, സ്കൗട്ട് മാസ്റ്റർ വിജയശ്രീ, ഗൈഡ് ക്യാപ്റ്റൻ അഷ്റ തുടങ്ങിയവർ നേതൃത്വം നൽകി.