വർക്കല:ഞെക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ..എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച സപ്ത ദിന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് വയോഹിതം പദ്ധതിയുടെ ഭാഗമായി വർക്കല പുനർജനി പുനരധിവാസ കേന്ദ്രം മാനേജിംഗ് ഡയറക്ടറും സ്കൂളിലെ പൂർവ വിദ്യാർത്ഥിയും യോഗാചാര്യനുമായ ട്രോസി ജയനെ എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ പൊന്നാട അണിയിച്ച് ആദരിച്ചു.