വെമ്പായം:കൊഞ്ചിറ പൊങ്ങിൻ കുന്നിൽ ശ്രീ ശിവശക്തി ക്ഷേത്രത്തിൽ കൊടിമര നിർമ്മാണത്തിന്റെ ഭാഗമായുള്ള തോണിയിൽ എണ്ണ പകരൽ 9ന് നടക്കും.അൻപതിയഞ്ച് അടി നീളമുള്ള തേക്കിൻ തടിയിലെ കൊടിമരമാണ് സജ്ജമാക്കിയിട്ടുള്ളത്.രാവിലെ 9ന് നടക്കുന്ന ചടങ്ങിൽ തോണിയിൽ ഭക്തർക്ക് ഔഷധക്കൂട്ട് ചേർത്ത എണ്ണ പകരാൻ സൗകര്യം ഒരുക്കിയിട്ടുള്ളതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.