ആര്യനാട്:വലിയകലുങ്ക് കിളിയന്നൂർ മന്നം സ്മാരക എൻ.എസ്.എസ് കരയോഗ വാർഷിക പൊതുയോഗവും കരയോഗ മന്ദിരത്തിന്റെ രണ്ടാം നില ഐത്തി ലളിതാഭായി ശിവൻ നായർ സ്മാരക മിനി ഹാളിന്റെ ഉദ്ഘാടനവും താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.എ.ബാബുരാജ് നിർവഹിച്ചു.അവാർഡ് വിതരണം പങ്കജകസ്തൂരി എം.ഡി.ഡോ.ജെ.ഹരീന്ദ്രൻ നായർ നിർവഹിച്ചു.കരയോഗം പ്രസിഡന്റ് വലിയ കലുങ്ക് സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി എം.സുകുമാരൻ നായർ, കെ.വിശ്വംഭരൻ നായർ, കരിപ്പൂര് സുരേന്ദ്രൻ നായർ, എസ്.എസ്.ഷാജി, എസ്.എൽ.സുരേന്ദ്രനാഥ്, വിജേന്ദ്രൻ നായർ, ശ്രീകുമാരൻ നായർ, എം.കൃഷ്ണൻ നായർ, ഭാസ്‌കരൻ നായർ, വിജയകുമാരി, മനോഹരൻ നായർ, എസ്.വി.രഞ്ജിത് എന്നിവർ പ്രസംഗിച്ചു. മിനി ഹാൾ നിർമ്മിച്ച് നൽകിയ ഐത്തി ലളിതഭവനിൽ എൽ.എസ്.ഗോപകുമാർ,എൽ.എസ്.അജിതകുമാർ, എൽ.എസ്.അരുൺകുമാർ,എൽ.എസ്.അനിൽ കുമാർ എന്നിവരെ ആദരിച്ചു.