മുടപുരം: മുടപുരം പ്രേംനസീർ മെമ്മോറിയൽ ശാന്തി ആർട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂമിന്റെ 17-ാമത് പ്രതിമാസ സാഹിത്യചർച്ച വായനശാല ഹാളിൽ നടന്നു. പ്രേമരാജ് സ്വന്തം കവിത ചൊല്ലി. മുരുകൻ കാട്ടാക്കടയുടെ കവിതകളെക്കുറിച്ച് രാജചന്ദ്രൻ, അഡ്വ. ചിറയിൻകീഴ് ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ശാർക്കര കൃഷ്‌ണൻകുട്ടി, വിജയൻ പുരവൂർ, രാമചന്ദ്രൻ കരവാരം, അഡ്വ.പി കെ. ഗോപിനാഥൻ, ഉദയകുമാർ, സി.എസ് ചന്ദ്രബാബു, അജിത് ഉളിയാഴ്‌തറ, സുരേലാൽ, സൂര്യദാസ് എന്നിവർ പങ്കെടുത്തു. രാമമന്ദിരം തുളസീധരൻ മോഡറേറ്ററായിരുന്നു.