കാട്ടാക്കട: കാട്ടാക്കട ഗ്രാമ പഞ്ചായത്ത് ആയുർവേദ ആശുപത്രി നടപ്പിലാക്കുന്ന രാരീരം ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.എം. സുഭാഷ് മുഖ്യാതിഥിയാകും. ജില്ലാ ഓഫീസർ ഡോ.ആർ. സുഭാഷ് രാജ് പദ്ധതി വിശദീകരണം നടത്തും. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ജി.പി. സിദ്ധി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശരത്ചന്ദ്രൻ നായർ, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി ജി. ഹരികുമാർ, ഡോ.ടി. ശാന്തകുമാർ, ഡോ. നിത്യ എന്നിവർ സംസാരിക്കും.