കാട്ടാക്കട:കാട്ടാക്കട കട്ടയ്ക്കോട് സർവീസ് സഹകരണ ബാങ്കിന്റെ നിക്ഷേപ സമാഹരണയജ്ഞത്തിന്റെയും ഊർജ്ജിത കുടിശിക നിവാരണ യജ്ഞത്തിന്റെയും ഉദ്ഘാടനം അസിസ്റ്റന്റ് രജിസ്ട്രാർ തമ്പി ജോസഫ് നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് സുബ്രഹ്മണ്യപിള്ള അദ്ധ്യക്ഷത വഹിച്ചു.ഡയറക്ടർ ബോർഡംഗങ്ങളായ ജെ.സഹായദാസ്,സെൽവസ്റ്റർ രാജേശ്വരി,സെക്രട്ടറി തോമസ് ജോൺ,എന്നിവർസംസാരിച്ചു.ഫെബ്രുവരി 29വരെയാണ് സമാഹരണയജ്ഞവും ഊർജ്ജിത കുടിശിക നിവാരണ യജ്ഞവും നടക്കുന്നത്.