കുഴിത്തുറ: ബൈക്ക് മോഷ്ടാക്കളായ 2പേരെ മാർത്താണ്ഡം പൊലീസ് പിടികൂടി.മാർത്താണ്ഡം കൊടുംകുളം സ്വദേശി ആനന്ദ്,ജിബിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് പൊലീസ് 8ബുള്ളറ്റ് ബൈക്കുകൾ പിടിച്ചെടുത്തു. ബൈക്ക് മോഷണം പെരുകുന്നതായി പൊലീസിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ മാർത്താണ്ഡം എസ്.ഐ ശിവശങ്കറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചതിനിടയിലാണ് ഇവർ പിടിയിലായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മാർത്താണ്ഡം നോർത്ത് സ്ട്രീറ്റ് സ്വദേശി രാഹുൽ (21),അനീഷ്‌ മാത്യു (21)എന്നിവർ ബൈക്കുകൾ മോഷ്ടിച്ച് ആനന്ദിനെ ഏല്പിക്കുകയും ആനന്ദ് അത് ചെന്നിതൊട്ടത്തുവച്ചു പൊളിച്ച് എൻജിൻ നമ്പർ ചേസ് നമ്പർ എന്നിവ മാറ്റി മാർത്താണ്ഡം ആർ.ടി.ഓഫീസിലെ താത്കാലിക ജീവനക്കാരനായ ജിബിനെ ഏല്പിക്കും. ജിബിൻ 20,000രൂപ കൈകൂലി വാങ്ങി പുതിയ ആർ.സി ബുക്ക്‌ ഉണ്ടാക്കി കൊടുക്കുകയും പിന്നീടത് വിൽക്കുകയും ചെയ്യും.