ആറ്റിങ്ങൽ: അയിലം റോഡിന്റെ ടാറിംഗ് പണികൾ ആരംഭിച്ചു. ബി.എം ആൻഡ് ബി.സി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നത്. തച്ചൂർകുന്ന് ഗ്യാസ് ഗോഡൗൺ മുതൽ കിളിത്തട്ട് മുക്ക് വരെ 2കിലോമീറ്റർ റോഡ് 5.5 മീറ്റർ വീതിയിലാണ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നത്. ഒരുകോടി രൂപ ചിലവിലാണ് നിർമ്മാണം നടക്കുന്നത്.

ആദ്യം നിർമ്മാണം ആരംഭിച്ചപ്പോൾ വാട്ടർ അതോറിട്ടി പഴയ പൈപ്പ് ലൈൻ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ചതിനെതുടർന്ന് നിർമ്മാണ പ്രവർത്തനങ്ങളിൽ മാസങ്ങളുടെ കാലതാമസം ഉണ്ടായി. തുടർന്ന് വാട്ടർ അതോറിട്ടി, മരാമത്ത് വകുപ്പ്, ജനപ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ചേർന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിർമ്മാണം തുടങ്ങാനായത്. ജനുവരി 15 നകം പണി പൂർത്തിയാക്കാനാണ് തീരുമാനം.