fff

നെയ്യാറ്റിൻകര: തലയൽഎൻ.എസ്.എസ് കരയോഗത്തിലെ മന്നത്തു പദ്മനാഭൻ സമ്മാന പദ്ധതി താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു . കരയോഗ അംഗങ്ങളിൽ2019 നവംബർ1 മുതൽ ജനിക്കുന്ന പെൺകുട്ടികൾക്കായുള്ളതാണ് മന്നത്ത് പത്മനാഭൻ സമ്മാന പദ്ധതി . കരയോഗം പ്രസിഡന്റ് എൻ .ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വച്ച് മന്നത്ത് പത്മനാഭന്റെ ജീവചരിത്രത്തെ ആസ്പദമാക്കി കരയോഗം സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള കാഷ് അവാർഡ് വിതരണവും യൂണിയൻ പ്രസിഡന്റ് നിർവഹിച്ചു .യൂണിയൻ സെക്രട്ടറി കെ .രാമചന്ദ്രൻ നായർ മേഖല കൺവീനർ രാമചന്ദ്രൻ നായർ കരയോഗ സെക്രട്ടറി രവീന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു .