ആറ്റിങ്ങൽ: ജൂനിയർ റെഡ്ക്രോസ് ആറ്റിങ്ങൽ ഉപജില്ലാ ഏകദിന ക്യാമ്പ് ആറ്റിങ്ങൽ സി.എസ്.ഐ.ഇ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. റെഡ് ക്രോസ് വർക്കല താലൂക്ക് ചെയർമാൻ ദാനശീലൻ ഉദ്ഘാടനം ചെയ്തു. സി.എസ്.ഐ പ്രിൻസിപ്പൽ സിനി തോമസ് അദ്ധ്യക്ഷത വഹിച്ചു. റെഡ് ക്രോസ് ചിറയിൻകീഴ് താലൂക്ക് ചെയർമാൻ ഹരി ജി. ശാർക്കര മുഖ്യ പ്രഭാഷണം നടത്തി. ജെ.ആർ.സി ആറ്റിങ്ങൽ ഉപജില്ലാ കോ - ഓർഡിനേറ്റർ പുഷ്പ ചിത്ര സ്വാഗതവും കൗൺസിലർ എം.ജി. മനോജ് നന്ദിയും പറഞ്ഞു. ക്യാമ്പിൽ ട്രാഫിക് ബോധവത്കരണത്തെക്കുറിച്ച് ട്രാഫിക് സിവിൽ പൊലീസ് ഓഫീസർ രാജേഷും പ്രാഥമിക ശുശ്രൂഷയെക്കുറിച്ച് വലിയകുന്ന് ആശുപത്രിയിലെ ജീവനക്കാരൻ മുകിലും ക്ലാസെടുത്തു.