ആറ്റിങ്ങൽ: ശ്രേഷ്ഠബാല്യം പദ്ധതി വിജയകരമായി പൂർത്തിയാക്കിയ ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന് അംഗീകാരം. പ്രിൻസിപ്പൽ ഹസീന, പി.ടി.എ പ്രസിഡന്റ്‌ വിജയകുമാർ എന്നിവർ മന്ത്രി കെ.ടി. ജലീലിൽ നിന്നും സ്‌കൂളിനുള്ള ആദരം ഏറ്റുവാങ്ങി. മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ടോൾമുക്ക് അംഗൻവാടി ഏറ്റെടുത്ത് മാതൃകാപരമായി പൂർത്തീകരിച്ചതിനാണ് അംഗീകാരം. മന്ത്രി സി. രവീന്ദ്രനാഥ്‌, ഡി.ജി.ഇ ജീവൻബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശ്രേഷ്ഠബാല്യം പദ്ധതി പ്രകാരം നവീകരിച്ച അംഗൻവാടിയുടെ ഉദ്ഘാടനം കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ബി. സത്യൻ എം.എൽ.എ നിർവഹിച്ചിരുന്നു.