ആറ്റിങ്ങൽ: ആറ്റിങ്ങൽ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ സി സി ടിവി കാമറ പ്രവർത്തിച്ചുതുടങ്ങി. അഡ്വ. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചയോഗത്തിൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് വിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, സ്‌കൂൾ പ്രിൻസിപ്പൽ ജി. രജിത് കുമാർ, ഹെഡ്മാസ്റ്റർ എസ്. മുരളീധരൻ, കൗൺസിലർ കെ.എസ്. സന്തോഷ് കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് മഹേന്ദ്രൻ, വഞ്ചിയൂർ ഉദയകുമാർ, സ്റ്റാഫ് സെക്രട്ടറി മനോജ് സി.വി എന്നിവർ സംസാരിച്ചു. സ്‌കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ സ്‌കൂൾ പരിസരത്ത് 21 കാമറകളാണ് സ്ഥാപിച്ചത്.