വർക്കല:മണമ്പൂർ നവകേരളം ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷൻ മണമ്പൂർ ഗോവിന്ദനാശാൻദിന സാഹിത്യ സമ്മേളനം 11ന് വൈകിട്ട് 4ന് മണമ്പൂർ എം.വി ആഡിറ്രോറിയത്തിൽ നടക്കും.കഥാകാരനും കേരള സാഹിത്യഅക്കാഡമി പ്രസിഡന്റുമായ വൈശാഖൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.മണമ്പൂർ രാജൻബാബു അദ്ധ്യക്ഷത വഹിക്കും.ടി.പി.ശാസ്തമംഗലം,ഡോ.എം.എ.സിദ്ധിഖ്,എച്ച്.ശലഭകൃഷ്ണൻ എന്നിവർ സംസാരിക്കും. അസോസിയേഷൻ പ്രസിഡന്റ് ജി.സനൽകുമാർ സ്വാഗതവും സെക്രട്ടറി എം.അജീഷ് നന്ദിയും പറയും.