ആറ്റിങ്ങൽ: പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ചെമ്പൂര് എൽ.പി.എസിലെ കുട്ടികൾ നിർമ്മിച്ച കൗതുക വസ്തുക്കൾ ശ്രദ്ധേമായി. അദ്ധ്യാപകരുടേയും എസ്.എം.സി അംഗങ്ങളുടേയും സഹായത്തോടെ കുരുന്നുകൾ നിർമ്മിച്ച കൗതുക വസ്തുക്കളുടെ പ്രദർശനം പഞ്ചായത്ത് പ്രസിഡ‌ന്റ് ആർ.എസ്. വിജയകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഷമാ ദേവി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മഹേഷ്, പൊയ്കമുക്ക് ഹരി, ബി.ആർ.സി ട്രെയിനർ ജയകുമാർ, എച്ച്.എംഗീത, എസ്.എം.സി ചെയർമാൻ അജി തെക്കുംകര എന്നിവർ സംസാരിച്ചു. വിവിധയിനം തുണിസഞ്ചികൾ, പേപ്പർ കാരിബാഗുകൾ, ഫ്ലവർവെയ്സുകൾ, ടേബിൾ ലാംബുകൾ, കളിപ്പാട്ടങ്ങൾ, വട്ടി, പെൻസ്റ്റാൻഡ്, ചവിട്ടു പായ എന്നിവ പ്രദർശനത്തിൽ ഉണ്ടായിരുന്നു. പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കാനായി മുദാക്കൽ ഗ്രാമപഞ്ചായത്തിലെ എല്ലാ എൽ.പി സ്കൂളുകളിലും ഭക്ഷണം പാചകം ചെയ്യുന്നതിനും വിതരണത്തിനുമായുള്ള പാത്രങ്ങൾ പഞ്ചായത്തിൽ നിന്നും നൽകിയിരുന്നു.