കിളിമാനൂർ:പുളിമാത്ത് പ്രീതീക്ഷ ഭിന്നശേഷി കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം 12ന് ഉച്ചയ്ക്ക് ഒന്നിന് കൊടുവഴനൂർ പൊയ്കക്കട നടക്കും.ഉബൈസ് സൈനുലാബ്ദീൻ ഉദ്ഘാടനം ചെയ്യും.ഷിബു അദ്ധ്യക്ഷത വഹിക്കും. റൈസ് കിറ്റ് വിതരണം ബി.വിഷ്ണുവും തൊഴിൽ പരിശീലനം എം.സാഹിലും കലാപരിപാടി സന്തോഷ് മാളിയേക്കലും ഉദ്ഘാടനം ചെയ്യും.ഡോ.ബിജു രമേശ് മുഖ്യാതിഥിയായിരിക്കും.ഇലക്ട്രിക് വീൽചെയർ വിതരണം പ്രമീള നിർവഹിക്കും.ജീജാ സുരേന്ദ്രൻ,അഡ്വ.സ്മിതാ ഗോപിനാഥ്, പ്രഭാ ഉണ്ണി,സി.എസ്.സൈജു,വി.ബിനു, എം.എ. ബാലചന്ദ്രൻ,ശ്രീകല അന്തർജനം, ഡി.സന്ധ്യ,അഹമ്മദ് കബീർ, കെ.വിജയകുമാർ,എൻ.അപ്പുക്കുട്ടൻ നായർ ,അജിത്ത്, എം.വിജേന്ദ്രകുമാർ, സെൽവരാജ്, വിജയകുമാർ,ഷീബ,വി.രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുക്കും.