ആറ്റിങ്ങൽ: മങ്കാട്ടുമൂല റസിഡന്റ്‌സ് അസോസിയേഷൻ വാർഷികാഘോഷം അഡ്വ.ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് ജി. നാരായണപിള്ള അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. എസ്. സതീഷ്‌കുമാർ, എൻ. പത്മനാഭൻ, കെ. രവീന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.