harthal
HARTHAL

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി ആരംഭിക്കും. നാളെ അർദ്ധരാത്രി വരെ നീളുന്ന പണിമുടക്ക് കേരളത്തിൽ സമ്പൂർണമായിരിക്കുമെന്ന് സംയുക്ത സമിതി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെയും, ബാങ്ക്, ഇൻഷ്വറൻസ്, ബി.എസ്.എൻ.എൽ ജീവനക്കാരുടെയും സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും. തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21000 രൂപയായി നിശ്ചയിക്കുക,
പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴിൽ നിയമം മുതലാളികൾക്കനുകൂലമായി ഭേദഗതി ചെയ്യാതിരിക്കുക,
വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളി യൂണിയനുകൾ ഉന്നയിക്കുന്നത്. അവശ്യ സർവീസുകളായ പാൽ, പത്രം, ആശുപത്രി എന്നിയെയും ടൂറിസം മേഖലയെയും ശബരിമല തീർത്ഥാടന വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ഗ്രാമങ്ങളിൽ കർഷകരും കർഷകത്തൊഴിലാളികളും ഗ്രാമീണ ഹർത്താൽ ആചരിക്കും.