dd

നെയ്യാറ്റിൻകര: രണ്ടു ദിവസങ്ങളിലായി നടന്നു വരുന്ന ജില്ലാ രൂപീകരണ സമിതിയുടെ നെയ്യാറ്റിൻകര ടൗൺ സന്ദേശയാത്ര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സമാപിച്ചു. ഇന്നലെ നടന്ന ജാഥ പി.ഗോപിനാഥൻ നായർ ഉദ്ഘടനം ചെയ്തു. സമാപന സമ്മേളനം ബസ്റ്റാൻഡ് ജംഗ്ഷനിൽ മുൻമന്ത്രി ആർ.സുന്ദരേശൻനായർ ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യാപക അവാർ‌ഡ് ജേതാവ് ഡോ.സി.വി.ജയകുമാറാണ് ജാഥാ ക്യാപ്റ്റൻ. അഡ്വ.എസ്.ആർ.തങ്കരാജ്,കുളത്തൂർ സുകുമാരൻനായർ, അഡ്വ.ആർ.ടി.പ്രദീപ്,നെയ്യാറ്റിൻകര ജയചന്ദ്രൻ,ടൗൺ മേഖലാ സമിതി ചെയർമാൻ നെയ്യാറ്റിൻകര രാജകുമാ‌ർ, ഗാന്ധി ദർശൻ വേദി മഹിളാ ജില്ലാ പ്രസിഡന്റ് അമരവിള സതികുമാരി, നഗരസഭാ മുൻ ചെയർമാൻ ടി.സുകുമാരൻ, കൈരളി ജി.ശശിധരൻ,ഇരുമ്പിൽ ശ്രീകുമാർ,സപേശൻ, ഇളവനിക്കര സാം,കെ.കെ.ശ്രീകുമാ‌ർ, ആർ.ജയകുമാർ,അഡ്വ.കൊല്ലംകോട് അജിത്, ഇരുവൈക്കോണം ആർ.ചന്ദ്രശേഖരൻ,പി.അയ്യപ്പൻനായർ,പെരുമ്പഴുതൂർ വേലപ്പൻ,അമരവിള സുദേവ്കുമാർ,ഡി.രജീവ്,വി.പി.ഷിനോജ് തുടങ്ങിയവർ പങ്കെടുത്തു.