വിതുര:കേന്ദ്രസർക്കാരിന്റെ പൗരത്വഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പി.പുഷ്പാംഗദന്റെ നേതൃത്വത്തിൽ 9ന് തൊളിക്കോട് മുതൽ വിതുര ചന്തമുക്ക് വരെ ഭാരത് ഏകതാ യാത്ര നടത്തും.തൊളിക്കോട് ജംഗ്ഷനിൽ കെ.എസ്.ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.വിതുരയിൽ നടക്കുന്ന സമാപനസമ്മേളനം അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.ഡി.സി.സി നേതാക്കളായ അഡ്വ.വിതുര ശശി,പി.എസ്.പ്രശാന്ത്,അഡ്വ.സി.എസ്.വിദ്യാസാഗർ,എൻ.ജയമോഹൻ,ബി.ആർ.എം ഷഫീർ,തോട്ടുമുക്ക് അൻസർ,എൻ.കൃഷ്ണൻകാണി,കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ,പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം,വിതുര മണ്ഡലം പ്രസിഡന്റ് പാക്കുളം അയൂബ്,ആനപ്പാറ മണ്ഡലം പ്രസിഡന്റ് ജയപ്രകാശൻനായർ എന്നിവർ പങ്കെടുക്കും.