ആ​റ്റിങ്ങൽ :കൊച്ചി ആസ്ഥാനമായി പ്റവർത്തിക്കുന്ന പി.എം.ഫൗണ്ടേഷന്റെ ഒരു ലക്ഷം രൂപയ്ക്കുള്ള ഹരിതവിദ്യാലയ പുരസ്‌കാരം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിന് സ്പീക്കർ ശിവരാമകൃഷ്ണൻ സമ്മാനിച്ചു.ഹരിത സമൃദ്ധി,മണ്ണും ജലവും വായുവും സംരക്ഷിക്കാനുള്ള മാർഗങ്ങൾ,കൃഷിയിലും അനുബന്ധ പ്രവർത്തനങ്ങളിലുമുള്ള പങ്കാളിത്തം എന്നീ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അവാർഡ്.ഏ​റ്റവും മികച്ച പി.ടി.എ കമ്മി​റ്റിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും സ്‌കൂളിന് ലഭിച്ചിരുന്നു.സ്‌കൂൾ പ്രിൻസിപ്പൽ എച്ച്.ജയശ്രീ, പി.ടി.എ പ്രസിഡന്റ് ജി.സജയകുമാർ ,രേഖ പത്മഗോപാൽ,ദിവ്യ .ഡി,ഷീന എന്നിവർ സ്‌കൂളിനുവേണ്ടി അവാർഡ് ഏ​റ്റുവാങ്ങി.