kerala-uni
kerala uni

പരീക്ഷാകേന്ദ്രങ്ങൾ

14 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ബി.എസ്.സി/ബി.കോം (എഫ്.ഡി.പി) - 2010, 2011 അഡ്മിഷൻ മേഴ്സി ചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി - ഡിഗ്രി പരീക്ഷയ്ക്കുളള ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പ്രസ്തുത പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവൺമെന്റ് സംസ്‌കൃത കോളേജ്, തിരുവനന്തപുരം, കൊല്ലം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.ഡി.കോളേജ് ആലപ്പുഴ എന്നിങ്ങനെ പരീക്ഷാകേന്ദ്രങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു. വിദ്യാർത്ഥികൾ അതത് കോളേജുകളിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റി മേൽപ്പറഞ്ഞ പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം.

പുതുക്കിയ പരീക്ഷാതീയതി

8 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം/ഈവനിംഗ് റഗുലർ) ഡിസംബർ 2019 (2014 & 2018 സ്‌കീം) പരീക്ഷ ജനുവരി 29 ലേക്ക് മാറ്റി.


ടൈംടേബിൾ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ് സി ബോട്ടണി, സൈക്കോളജി, മൈക്രോബയോളജി, കെമിസ്ട്രി, ബയോകെമിസ്ട്രി, പോളിമർ കെമിസ്ട്രി (റഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015, 2016 അഡ്മിഷൻ) വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷ യഥാക്രമം 13, 20, 21, 14, 21 തീയതികളിൽ ആരംഭിക്കും.

പരീക്ഷാഫലം

എംഫിൽ ബയോഇൻഫർമാറ്റിക്സ്, കമ്പ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ (സി.എ.ഡി.ഡി), ഡെമോഗ്രഫി, ആക്ച്ചൂറിയൽ സയൻസ് (2018-2019) സി.എസ്.എസ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.

അപേക്ഷ ക്ഷണിക്കുന്നു

2017 - 2018 & 2018 - 2019 വർഷങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുളള റിസർച്ച് ജേർണലുകൾക്ക് ഗ്രാന്റ് അനുവദിക്കുന്നതിന് സർവകലാശാല അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 7. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ 'ന്യൂസ്' ലിങ്കിൽ.

പി.ടി.എ മീറ്റിംഗ്

ഒന്നാം വർഷ ബി.ടെക് വിദ്യാർത്ഥികളുടെ പി.ടി.എ മീറ്റിംഗ് 17 ന് രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തും.