nims
nims

തിരുവനന്തപുരം: മികച്ച അദ്ധ്യാപകർക്ക് അടിത്തറ പാകുന്നത് രാജ്യത്തെ സർവകലാശാലകളാണെന്ന് പുതുച്ചേരി ലഫ്. ഗവർണർ കിരൺ ബേദി പറഞ്ഞു. അസോസിയേഷൻ ഒഫ് യൂണിവേഴ്സിറ്റീസ് (എ.ഐ.യു ) ദക്ഷിണ മേഖല വൈസ് ചാൻസലർമാരുടെ രണ്ട് ദിവസത്തെ സമ്മേളനം തക്കല നൂറുൽ ഇസ്ലാം സർവകലാശാല ആസ്ഥാനത്ത് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സമ്മേളനത്തിൽ വിവിധ സെഷനുകളിലായി രാജ്യത്തെ 120 ഓളം സർവകലാശാലകളിൽ നിന്നുള്ള വി.സിമാർ പങ്കെടുക്കുന്നുണ്ട്. എ.ഐ.സി.ടി.ഇ ചെയർമാൻ പ്രൊഫ. അനിൽ ഡി. സഹസ്രബുദ്ധേ മുഖ്യ പ്രഭാഷണം നടത്തി. സർവകലാശാലകളിൽ ഗവേഷണ മികവും നവീകരണവും എന്ന വിഷയത്തിലാണ് സമ്മേളനം.

എ.ഐ.യു പ്രസിഡന്റ് പ്രൊഫ. എം.എം. സാലങ്കെ, ജനറൽ സെക്രട്ടറി പങ്കജ് മിത്തൽ തുടങ്ങിയവർ വിഷയാവതരണം നടത്തി. നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ ഡോ. എ.പി. മജീദ് ഖാൻ, പ്രോ. ചാൻസലർ എം.എസ്. ഫൈസൽ ഖാൻ, അക്കാഡമിക്ക് പ്രോ. ചാൻസലർ ഡോ. ആർ. പെരുമാൾ സ്വാമി തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിലും വിവിധ സെഷനുകളിലുമായി സംബന്ധിച്ചു. വിഷയാവതരണങ്ങളുടെ ക്രോഡീകരണവും സമാപന സമ്മേളനവും ചൊവ്വാഴ്‌ച നടക്കും.

ഫോട്ടോ

നൂറുൽ ഇസ്ലാം സർവകലാശാല ആസ്ഥാനത്ത് നടന്ന ദക്ഷിന്ത്യേൻ വൈസ് ചാൻസലർമാരുടെ ഉദ്ഘാടന സമ്മേളനത്തിൽ എ.ഐ.സി.ടി.ഇ ചെയർമാൻ പ്രൊഫ. അനിൽ ഡി. സഹസ്രബുദ്ധേ നിലവിളക്ക് കൊളുത്തുന്നു. എൻ.ഐ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. എ.പി. മജീദ് ഖാൻ, എ.ഐ.യു പ്രസിഡന്റ് പ്രൊഫ. എം.എം. സാലങ്കെ, ജനറൽ സെക്രട്ടറി പങ്കജ് മിത്തൽ, എൻ.ഐ യൂണിവേഴ്സിറ്റി പ്രോ. ചാൻസലർ എം.എസ്. ഫൈസൽ ഖാൻ തുടങ്ങിയവർ സമീപം.