വിതുര: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന പൊതുപണിമുടക്കിന്റെ മുന്നോടിയായി തൊളിക്കോട് പഞ്ചായത്തിൽ സംഘടിപ്പിച്ച വാഹനപ്രചാരണജാഥ പനയ്ക്കോട് വച്ച് കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പു‌ഷ്‌പാംഗദൻ ഉദ്ഘാടനം ചെയ്‌തു. സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്. അനിൽകുമാർ, തൊളിക്കോട് റിയാസ്, കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം, എ.ബി.എം മുബാറക്ക്, ടി.കെ. ജോസഫ്, പി. പുഷ്‌പാംഗദൻ നായർ, റഫീഖ്, നൗഷാദ് പാമ്പാടി, മൈലമൂട് ബിജു, നട്ടുവൻകാവ് വിജയൻ, അഡ്വ. സുരേഷ്, അബ്ദുൾ ഹമീദ്, ബിനുകുമാർ, വത്സലരാജ്, അലിയാരുകുഞ്ഞ്, ഉദയകുമാർ, വിജയരാജ്, സെൽവരാജ്, തച്ചൻകോട് പുരുഷോത്തമൻ നായർ എന്നിവർ പങ്കെടുത്തു.