തിരുവനന്തപുരം : അപകടരഹിത ആരോഗ്യസുരക്ഷിതത്വ തൊഴിലിടം എന്ന ലക്ഷ്യം മുൻനിറുത്തി മികച്ച തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായ ശാലയ്ക്ക് എല്ലാവർഷവും ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നൽകിവരുന്ന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷയും വിശദവിവരങ്ങളും വകുപ്പിന്റെ വെബ്‌സൈറ്റായ www.fabkerala.gov.in സന്ദർശിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം വകുപ്പിന്റെ ഡിവിഷണൽ ഇൻസ്‌പെക്ടർ ഓഫീസുകളിൽ 2020 ജനുവരി 20 നകം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 0471 -2441597 എന്ന നമ്പരിലോ ബന്ധപ്പെട്ട ഡിവിഷണൽ ഓഫീസുകളുമായോ ബന്ധപ്പെടാം.