പൂവാർ: അമിത വേഗത്തിൽവന്ന ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കരുംകുളം തൈവിളാകം വീട്ടിൽ അപ്പു (72, റിട്ട. കെ.എസ്.ആർ.ടി.സി) മരിച്ചു..കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് കരുംകുളത്ത് റോഡ് സൈഡിലൂടെ നടന്നുപോകവെ ബൈക്ക് ഇടിച്ചിടുകയായിരുന്നു.റോഡിൽ തെറിച്ചുവീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ അപ്പുവിനെ ഉടൻ മെഡിക്കൽ കോളേജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന വലിയതുറ സ്വദേശി ജോബിൻ ആശുപത്രിയിൽ ചികിത്സയിലാണ്.