psc
പി.എസ്.സി

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന ഓൺലൈൻ പരീക്ഷകൾക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികളുടെ തിരിച്ചറിയൽ ആധാർ അധിഷ്ഠിത ബയോമെട്രിക് രീതി അവലംബിച്ച് നടത്താൻ കമ്മിഷൻ തീരുമാനിച്ചു. ഈ നടപടിയുടെ ആദ്യഘട്ടമായി മാർച്ച് 15നു ശേഷം കേരള പബ്ലിക് സർവീസ് കമ്മിഷന്റെ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോഴിക്കോട് ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുന്ന ഓൺലൈൻ പരീക്ഷകൾക്ക് ഹാജരാകുന്നവരെ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി ബയോമെട്രിക് പരിശോധനയ്ക്ക് വിധേയമാക്കും.