ചുരുക്കപ്പട്ടിക
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 15/2019 പ്രകാരം വിജ്ഞാപനം ചെയ്ത ഡെന്റൽ മെക്കാനിക് തസ്തികയിലേക്കുളള തിരഞ്ഞെടുപ്പിനായി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനും കോളേജ് വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 158/2019 പ്രകാരം വിജ്ഞാപനം ചെയ്ത ലക്ചറർ ഇൻ മാത്തമാറ്റിക്സ് (രണ്ടാം എൻ.സി.എ.- ധീവര) തസ്തികയിലേക്കുളള തിരഞ്ഞെടുപ്പിനായി അഭിമുഖം നടത്താനും തീരുമാനിച്ചു.
അഭിമുഖം
ഹോമിയോപ്പതി/ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് വകുപ്പിൽ കാറ്റഗറി നമ്പർ 542/2017 പ്രകാരം വിജ്ഞാപനം ചെയ്ത മെഡിക്കൽ ഓഫീസർ (ഹോമിയോ), അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (ഹോമിയോ) തസ്തികയിലേക്കുളള രണ്ടാംഘട്ട അഭിമുഖവും ഹോമിയോപ്പതി വകുപ്പിൽ കാറ്റഗറി നമ്പർ 543/2017 പ്രകാരം വിജ്ഞാപനം ചെയ്ത മെഡിക്കൽ ഓഫീസർ (ഹോമിയോ) (തസ്തികമാറ്റം മുഖേന) തസ്തികയുടെ അഭിമുഖവും 9, 10, 16, 17 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ എൻ.സി.എ. ഒഴിവുകൾക്കായി, കാറ്റഗറി നമ്പർ 152/2018 പ്രകാരം വിജ്ഞാപനം ചെയ്ത അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി (എൽ.സി./എ.ഐ.) തസ്തികയിലേക്ക് 16, 17 തീയതികളിലും, കാറ്റഗറി നമ്പർ 151/18, 142/18, 143/18, 32/18 പ്രകാരം വിജ്ഞാപനം ചെയ്ത അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി (പട്ടികജാതി), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി (എൽ.സി./എ.ഐ., ഒ.ബി.സി), അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോബയോളജി (ഒ.ബി.സി.) തസ്തികകളിലേക്ക് 16 നും, കാറ്റഗറി നമ്പർ 144/18, 145/18, 150/18 പ്രകാരം വിജ്ഞാപനം ചെയ്ത അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി (പട്ടികജാതി, മുസ്ലിം), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാർമക്കോളജി (പട്ടികജാതി) തസ്തികകളിലേക്ക് 17 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ സയൻസ് തസ്തികയിലേക്കുളള ജനറൽ റിക്രൂട്ട്‌മെന്റിന്റെയും (കാറ്റഗറി നമ്പർ 191/17) എൻ.സി.എ. നിയമനത്തിന്റെയും (കാറ്റഗറി നമ്പർ 201/17 പട്ടികജാതി, 202/17 എൽ.സി./എ.ഐ, 203/17 മുസ്ലിം) അഭിമുഖം 22, 23, 24 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത മെമ്മോയിലുളള നിശ്ചിത തീയതിയിലും സമയത്തും സ്ഥലത്തും ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 ബി. വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546324).