vld-

വെള്ളറട: കുന്നത്തുകാൽ കാരക്കോണം മച്ചൻകോട് രാജീവ് ഭവനിൽ രാജീവിന്റെ ഭാര്യ അനീഷ (22) യെ ഭർതൃഗ്രഹത്തിലെ ബെഡ്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി പതിനൊന്നരയോടുകൂടിയാണ് കണ്ടത്. ആറുമാസം മുമ്പാണ് വെള്ളറട കരിക്കാമൻകോട് വരിപ്പനാംവിള വിജയകുമാർ -ഷീജ ദമ്പതികളുടെ മകൾ അനീഷയെ കെട്ടിടനിർമ്മാണ തൊഴിലാളിയായ രാജീവ് വിവാഹം കഴിച്ചത്. ഞായറാഴ്ച രാത്രി രാജീവ് പുറത്തുപോയ സമയത്താണ് തൂങ്ങിമരിച്ചതെന്ന് പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചു. . വെള്ളറട പൊലീസ് കേസെടുത്തു. ആർ ഡി ഒ യുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി, മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.