ആര്യനാട്:അരുവിക്കര നിയോജകമണ്ഡലത്തിലെ സ്കൂളുകൾക്കും സ്കൂൾകുട്ടികൾക്കും സുരക്ഷയൊരുക്കാൻ 'മൈ സേഫ് സ്കൂൾ' പദ്ധതി ആരംഭിക്കുന്നതായായി കെ.എസ്.ശബരീനാഥൻ.എം.എൽ.എ അറിയിച്ചു.ആദ്യ ഘട്ടത്തിൽ മണ്ഡലത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളിലും ഹൈ സ്കൂളുകളിലുമാണ് പദ്ധതി നടപ്പിലാക്കുക.ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 9മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പൂവച്ചൽ ഗവ.യു.പി സ്കൂളിൽ പഠന ശില്പശാല നടത്തും.ആദ്യ ഘട്ടത്തിൽ ഹെഡ്മാസ്റ്റർമാർക്കും പി.ടി.എ അംഗങ്ങൾക്കുമായി സംഘടിപ്പിച്ചിരിക്കുന്ന ശിൽപ്പശാലയിൽ ജോസി ജോൺ സ്കൂളുകളിൽ ഒരുക്കേണ്ട സുരക്ഷയെപ്പറ്റി ബോധവതകരണം നടത്തും.