ngo

കാട്ടാക്കട:കേന്ദ്ര സർക്കാരിന്റെ തൊഴിൽ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രെയിഡ് യൂണിയൻ നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫെറ്റോ കാട്ടാക്കട താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ എൻ.ജി.ഒ.അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം.ജാഫർഖാൻ ഉദ്ഘാടനം ചെയ്തു.സെറ്റോ ജില്ലാ ചെയർമാൻ ടി.ഒ.ശ്രീകുമാർ,കൺവീനർ പ്രദീപ് നാരായണൻ,എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇ.എൽ.സനൽരാജ്,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വിശ്വകുമാർ,ജില്ലാ വൈസ് പ്രസിഡന്റ് വി.പി.വിനോദ്,കൺവീനർ ഷൈൻ,ബ്രാഞ്ച് പ്രസിഡന്റ് ജി.സുനിൽകുമാർ,സെക്രട്ടറി എസ്.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.