കിളിമാനൂർ: യുവാവ് തീ കൊളുത്തി മരിച്ചു.അടയമൺ മിഷ്യൻകുന്ന് കുന്നിൻ പുറത്ത് വീട്ടിൽ കമലാസനൻ -സുശീല ദമ്പതികളുടെ മകൻ ബിജു (30)വാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10 ഓടെ വീട്ടിൽവച്ച് മണ്ണണ്ണ ദേഹത്തൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചങ്കിലും വൈകിട്ടോടെ മരിച്ചു.