പാറശാല: പാറശാല സി.ഐ റിയാസിനെ കടയ്ക്കാവൂർ സ്റ്റേഷനിലേക്ക് മാറ്റി. പകരം തൃശൂരിൽ നിന്നെത്തിയ സി.ഐ കണ്ണൻ ചുമതല ഏറ്റു. ഇഞ്ചിവിളയിൽ യുവാവിന്റെ ദേഹത്തുകൂടി ആട്ടോ റിക്ഷ കയറ്റി ഇറക്കിയ സംഭവത്തിൽ പ്രതികൾ സി.പി.എം പ്രവർത്തകരാണെന്ന് കണ്ടെത്തി കേസ് ചാർജുചെയ്തത് റിയാസിന്റെ നേതൃത്വത്തിൽ ആയിരുന്നു. ഇത് സ്ഥലം മാറ്റത്തിന് കാരണമായി പറയുന്നുണ്ട്. പത്തുവർഷങ്ങൾക്ക് മുൻപ് പാറശാല സി.ഐ ആയിരിക്കെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ പ്രവർത്തിച്ചുവെന്നാരോപിച്ച് റിയാസിനെ പാറശാല നിന്ന് മാറ്റിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് സി.ഐ ആയിട്ട് തിരിച്ചെത്തിയെങ്കിലും തുടരാൻ കഴിഞ്ഞില്ല.