തിരുവനന്തപുരം: കോതനല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ഓട്ടിസം ഏർപ്പെടുത്തിയ ലിസ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് മന്ത്രി കെ.കെ. ശൈലജയ്ക്ക് സമ്മാനിച്ചു. കോതനല്ലൂർ ലിസ കാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ. കെ.എസ്.രാധാകൃഷ്ണനാണ് മന്ത്രിക്ക് അവാർഡ് സമ്മാനിച്ചത്. ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ ഉയർത്തുന്നതിലും ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനകളും പരിഗണിച്ചാണ് അവാർഡ് നൽകിയത്. തോമസ് ചാഴിക്കാടൻ എം.പി, എം.എൽ.എമാരായ മോൻസ് ജോസഫ്, സുരേഷ് കുറുപ്പ്, ഓട്ടിസം സ്കൂൾ സ്ഥാപകരായ ജലീഷ് പീറ്റർ, സാബുതോമസ്, മിനു ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.