തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ പാർട്ടികളിൽപ്പെട്ട മുൻ ജനപ്രതിനിധികളുടെ സംഘടനയായ ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് ആൻഡ് കൗൺസിലേഴ്സ് അസോസിയേഷൻ ഒഫ് കേരള ഇന്ന് സെക്രട്ടേറിയറ്റ് ധർണ നടത്തും. രാവിലെ 10.30ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ ഐഷാ പോറ്റി, ആർ.രാമചന്ദ്രൻ, എൻ.എ.നെല്ലിക്കുന്ന്, കെ.ഡി.ഡി.സി ചെയർമാൻ എം.വിജയകുമാർ, മുൻ എം.എൽ.എമാരായ വി.ശിവൻക്കുട്ടി, വർക്കല കഹാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി ജെ.ആർ.പദ്മകുമാർ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് തോട്ടയ്ക്കാട് ശശി തുടങ്ങിയവർ പങ്കെടുക്കും.