പാറശാല: നിർമ്മൽ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ചിട്ടി ഉടമ നിർമ്മലനും സംഘത്തിനും എതിരെ നിക്ഷേപകർ മധുര ജില്ലാ കോടതിയിൽ സമർപ്പിച്ചിട്ടുള്ള കേസ് ഇന്നലെ വാദം കേൾക്കാൻ വച്ചിരുന്നത് ജനുവരി 24 -ലേക്ക് മാറ്റി. കേസിൽ പ്രതികളായ 18 പേരിൽ 9 പേർ മാത്രമേ ഇന്നലെ കോടതിയിൽ ഹാജരായുള്ളു. അടുത്ത വിചാരണനടക്കുന്ന ജനുവരി 24 ന് എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി ഉത്തരവ് നൽകി. മാത്രമല്ല അദാലത്തിലൂടെ നിക്ഷേപകർക്കുള്ള പണം തിരികെ നൽകാൻ എത്രയും പെട്ടെന്ന് നടപടികൾ കൈക്കൊള്ളാൻ കോടതി നിർമ്മലനോട് ആവശ്യപ്പെടുകയും ചെയ്തു. അദാലത്തിലൂടെ കേസിന് പരിഹാരം കാണണമെന്ന കോടതിയുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ഡിസംബർ 14 ന് പരിഗണിക്കാൻ വച്ചിരുന്നെങ്കിലും നിർമ്മലൻ ഹാജരാകാത്തത് കാരണമാണ് ജനുവരി 6 ക്ക് മാറ്റിയത്. ഇന്നലെ ചിട്ടിഫണ്ടിന്റെ ഉടമകൾ എല്ലാപേരും ഹാജരാകാത്തതുമൂലമാണ് വീണ്ടും മാറ്റൽ.