പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മൂന്നാമത് അതിരുദ്ര മഹായജ്ഞവും, ശിവരാത്രി മഹോത്സവവും ഫെബ്രുവരി 8 മുതൽ 21 വരെ തീയതികളിൽ നടക്കും. ക്ഷേത്രത്തിലെ യജ്ഞശാലയുടെ കാൽനാട്ട് കർമ്മം ജനുവരി 9 വ്യാഴാഴ്ച രാവിലെ 8.45 ന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. കെ. ആൻസലൻ എൻ.എൽ.എ, നെയ്യാറ്റിൻകര തഹസീൽദാർ കെ. മോഹൻകുമാർ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.