തിരുവനന്തപുരം: അരുവിക്കര ജലശുദ്ധീകരണ ശാലയിലെ രണ്ടാംഘട്ട നവീകരണ ജോലികൾ പൂർത്തിയായി പമ്പിംഗ് തുടങ്ങിയതോടെ നഗരത്തിലെ ജലവിതരണം സാധാരണ നിലയിലായി. 86 എം.എൽ.ഡി പ്ലാന്റിലെ അറ്റകുറ്റപ്പണിക്ക് ശേഷം ഞായറാഴ്ച രാവിലെയോടെ പമ്പിംഗ് തുടങ്ങിയിരുന്നു. അന്നുതന്നെ നഗരത്തിൽ ഭാഗികമായി വെള്ളമെത്തിയെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ ഇന്നലെ രാവിലെയോടെ മാത്രമാണ് വെള്ളമെത്തിയത്. പമ്പിംഗ് പൂർണ തോതിലായതായി വാട്ടർ അതോറിട്ടി അറിയിച്ചു. നാല് ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ പ്രതിദിനം 10 ദശലക്ഷം ലിറ്റർ വെള്ളം അധികമായെത്തും. നഗരത്തിലേക്ക് കുടിവെള്ളമെത്തുന്ന 86 എം.എൽ.ഡി, 74 എം.എൽ.ഡി ജലശുദ്ധീകരണശാലകളിലെ പമ്പ് സെറ്റുകൾക്കും അനുബന്ധ വൈദ്യുതോപകരണങ്ങൾക്കും 20 വർഷത്തെ കാലപ്പഴക്കമുണ്ടായിരുന്നു. തേയ‌്മാനവും കാലപ്പഴക്കവും കാരണം ശേഷി കുറയുന്നതിനാൽ നഗരത്തിലേക്ക് പമ്പ് ചെയ്യുന്ന ശുദ്ധജലത്തിലും കുറവുണ്ടായിരുന്നു. പുതിയ പമ്പുകൾ സ്ഥാപിച്ച് നഗരത്തിലെ ജലവിതരണ കാര്യക്ഷമമാക്കുന്നതിനാണ് അരുവിക്കരയിൽ ഇപ്പോൾ നവീകരണം നടക്കുന്നത്.

നവീകരണത്തിൽ ഇനിയുള്ളത്

----------------------------------------

രണ്ടാംഘട്ടത്തിൽ ശുദ്ധജല പ്ലാന്റിലെയും അശുദ്ധ ജല പ്ലാന്റിലെയും രണ്ട് വീതം പഴയ പമ്പുകൾ ഒഴിവാക്കി പകരം ഉയർന്ന ശേഷിയുള്ള ഓരോ പമ്പുകൾ വീതം ഘടിപ്പിച്ചിട്ടുണ്ട്. ഇവ രണ്ടും നിലവിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. അശുദ്ധജല പ്ലാന്റിലെ രണ്ട് പമ്പുകൾ ഒഴിവാക്കി ശക്തിയേറിയ പുതിയ പമ്പ് സ്ഥാപിക്കും. ശുദ്ധജല പ്ലാന്റിലെ ശേഷിക്കുന്ന രണ്ട് പഴയ പമ്പുകളിൽ ഒരെണ്ണം ഒഴിവാക്കി പുതിയ ഒരു പമ്പ് ഘടിപ്പിക്കും. ഒരു പഴയ പമ്പ് നിലനിറുത്തും. ഇനിയുള്ള രണ്ട് ഘട്ടങ്ങളിൽ ഈ ജോലികളാണ് നടക്കുക.

പൂർത്തിയാകുന്നത് - ഫെബ്രുവരിയിൽ

അറ്റകുറ്റപ്പണി നടന്നത് -

86 എം.എൽ.ഡി പ്ലാന്റിൽ