malayinkil

മലയിൻകീഴ് : ഇന്ത്യ മുട്ടുമടക്കുകയില്ല നാം നിശബ്ദരാകുകയില്ല എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ വിളപ്പിൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ മലയിൻകീഴ് മുതൽ തിരുമല വരെ യൂത്ത് മാർച്ച് നടത്തി. മലയിൻകീഴ് ജംഗ്ഷനിൽ ജാഥാ ക്യാപ്റ്റൻ അരുൺ ലാലിന് ഐ.ബി.സതീഷ് എം.എൽ.എ പതാക കൈമാറി യൂത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു.തിരുമല ജംഗ്ഷനിൽ സംഘടിപ്പിച്ച സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ് ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ വിളപ്പിൽ ബ്ലോക്ക് പ്രസിഡന്റ് പി. പ്രശാന്ത് അദ്ധ്യക്ഷതവഹിച്ചു.സെക്രട്ടറി അരുൺലാൽ സ്വാഗതം പറഞ്ഞു . ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എസ്. സുരേഷ്ബാബു, ബ്ലോക്ക് ട്രഷറർ കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു .