തി​രുവനന്തപുരം: കേന്ദ്ര സർക്കാരി​ന്റെ തൊഴി​ലാളി​ വി​രുദ്ധ നയങ്ങൾക്കെതി​രെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തി​ൽ നാളെ നടക്കുന്ന ദേശീയ പണി​മുടക്കി​ൽ പങ്കെടുക്കാൻ ഐ.എൻ.ടി​.യു.സി​ നേതൃത്വത്തി​ലുള്ള ജി​ല്ലാ ചുമട്ടുതൊഴി​ലാളി​ ആൻഡ് ജനറൽ വർക്കേഴ്സ് കോൺ​ഗ്രസ്, ഡി​സ്ട്രി​ക്ട് മോട്ടോർ ഡ്രൈവേഴ്സ് ആൻഡ് എൻജി​നിയറിംഗ് വർക്ക് ഷോപ്പ് വർക്കേഴ്സ് കോൺ​ഗ്രസ് എന്നീ യൂണി​യനുകളുടെ സംയുക്ത നേതൃയോഗം തീരുമാനി​ച്ചു. യോഗം കെ.പി​.സി​.സി​ ജനറൽ സെക്രട്ടറി​ അഡ്വ. ടി​. ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്‌തു. ചാല സുധാകരൻ അദ്ധ്യക്ഷത വഹി​ച്ചു. ചെക്കാലമുക്ക് മോഹനൻ, വി​. മോഹനൻതമ്പി​, എം. ജോസഫ് പെരേര, ആർ. പുരുഷോത്തമൻ നായർ, മൂങ്ങോട് മോഹനൻ, പി​. ഭുവനേന്ദ്രൻ നായർ, വി​. മുത്തുകൃഷ്ണൻ, മലയം ശ്രീകണ്ഠൻ നായർ, എം. ജഗേന്ദ്രൻ, ആർ. മണി​കണ്ഠൻ, റ്റി​.പി​. പ്രസാദ്, പേട്ട പ്രവീൺ​, പി​. ഋഷികേശ്, പാളയം രാജീവ് തുടങ്ങി​യവർ സംസാരി​ച്ചു. നാളെ രാവി​ലെ 10ന് നടക്കുന്ന പ്രകടനത്തി​ൽ പങ്കെടുക്കാൻ എല്ലാ ചുമട്ടുതൊഴി​ലാളി​കളും മോട്ടോർ തൊഴി​ലാളി​കളും പാളയം രക്തസാക്ഷി​ മണ്ഡപത്തി​ൽ എത്തിച്ചേരണമെന്ന് ജനറൽ സെക്രട്ടറി ചാല സുധാകരൻ അറി​യി​ച്ചു.