ചേരപ്പള്ളി: ഐ.പി.സി പാറശാല സെന്റർ കൺവെൻഷൻ 11വരെ ചാങ്ങ ചർച്ച് ജംഗ്ഷനിൽ നടക്കും. വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന കൺവെൻഷനിൽ കെ.ജെ. തോമസ് കുമളി, പാസ്റ്റർ പ്രിൻസ് തോമസ് റാണി, വി.ടി. അലക്‌സാണ്ടർ, പാസ്റ്റർ ദിലു ജോൺ എന്നിവർ സംസാരിക്കും. 12ന് രാവിലെ 9 മുതൽ 1 വരെ സംയുക്ത ആരാധനയ്ക്ക് വി.ടി. അലക്‌സാണ്ടർ നേതൃത്വം നൽകും. പാറശാല സെന്റർ ക്വയറിന്റെ ഗാനശുശ്രൂഷയും ഉണ്ടാകും.