ചേരപ്പള്ളി : ഇറവൂർ വാർഡ് എ.ഡി.എസ് വാർഷികം ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലാബീഗം ഉദ്ഘാടനം ചെയ്തു.എ.സി.എസ്. വൈസ് ചെയർമാൻ ഇറവൂർ തുളസി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വി.വിജുമോഹൻ മുഖ്യപ്രഭാഷണം നടത്തി.ബ്ളോക്ക് മെമ്പർമാരായ ഇറവൂർ പ്രസന്നകുമാരി,മീനാങ്കൽ വിജയകുമാരി,വാർഡ് മെമ്പർ നിർമ്മലൻ,സി.ഡി.എസ്. ചെയർപേഴ്സൺ ചേരപ്പള്ളി സുനിത,പ്രഭ,ഗിരിജ എന്നിവർ പങ്കെടുത്തു.സെക്രട്ടറി ഷീല റിപ്പോർട്ട് അവതരിപ്പിച്ചു.വാർഡിൽ നിന്നും എസ്.എസ്.എൽ.സി., പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മുതിർന്ന കുടുംബശ്രീ അംഗങ്ങളെയും വയോജന അയൽക്കൂട്ടം പ്രസിഡന്റ് ലളിതമ്മ,വാർഡ് മെമ്പർ നിർമ്മലൻ എന്നിവരെയും ആദരിച്ചു.