vakkom

വക്കം: വക്കം സൗഹൃദവേദി​യുടെ പുതുവർഷാഘോഷവും കുടുംബസംഗമവും പ്രസി​ഡന്റ് സി​.വി​. സുരേന്ദ്രന്റെ അദ്ധ്യക്ഷതയി​ൽ മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഹോട്ടൽ പ്രശാന്തി​ൽ നടന്ന ചടങ്ങിൽ കേരള സർവകലാശാലയിൽ നി​ന്ന് ആയുർവേദത്തി​ൽ പി​.എച്ച്.ഡി​ നേടി​യ വക്കം സൗഹൃദവേദി​ അംഗം ഡോ. പ്രി​യ.എസി​നെയും സംസ്‌കൃതത്തി​ൽ എം.എയിൽ സെക്കൻഡ് റാങ്ക് നേടിയ വക്കം പുതുവി​ളാകത്ത് സരി​ഗാ സുരേഷി​നെയും അനുമോദി​ച്ചു. വക്കം പഞ്ചായത്ത് പ്രസി​ഡന്റ് എസ്. വേണുജി​, എൽ. റാം, എ. സലീം, മി​നി​ ഗോപി​നാഥ് എന്നി​വർ സംസാരിച്ചു. ട്രഷറർ കെ.ബി​. മുകുന്ദന്റെ നേതൃത്വത്തി​ൽ കരോക്കെ ഗാനമേള,​ വക്കം സൗഹൃദ വേദി​ അംഗങ്ങൾ വി​വി​ധ കലാപരി​പാടി​കൾ എന്നിവയുണ്ടായിരുന്നു. കലാപരിപാടികളുടെ ഉദ്ഘാടനം സത്യദേവൻ നി​ർവഹി​ച്ചു. സെക്രട്ടറി​ ആർ. സുമേധൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി​ പ്രൊഫ.ആർ. ഹരീന്ദ്രബാബു നന്ദിയും പറഞ്ഞു.