നെയ്യാറ്റിൻകര :മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചു. പെരുമ്പഴുതൂർ ആലംപൊറ്റ അനിക്കുട്ടൻ നഗർ പുണർതത്തിൽ സുഗുണനെയാണ് അക്രമി സംഘം ക്രൂരമായി മർദ്ധിച്ചത്. മകളെ പതിവായി ശല്യംചെയ്യുന്ന സാമൂഹിക വിരുദ്ധരെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് മർദ്ദിക്കാൻ കാരണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അപ്പൂസ് എന്ന് വിളിക്കുന്ന വിപിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. കമ്പിവടിയും ചുടുകട്ടയും കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ സുഗുണനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്കുൾപ്പെടെയുള്ള ഗുരുതരമായ പരിക്കുകൾ കാരണം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.