അഞ്ചാലുംമൂട് : കഴിഞ്ഞ ദിവസം ബൈപ്പാസിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുരീപ്പുഴ സ്‌നേഹതീരം നഗർ 50 അഭിലാഷ് ഭവനിൽ അനിൽ മൈക്കിളിന്റെയും (ഇസ്രയേൽ) ഷീബയുടെയും മകൻ അഭിലാഷ് (23) ആണ് മരിച്ചത്. പുതുതായി വാങ്ങിയ ബൈക്കിൽ യാത്രചെയ്യവേ കഴിഞ്ഞദിവസം വൈകിട്ട് 4ന് ബൈപ്പാസിൽ മങ്ങാട് കടവൂർ പാലത്തിൽ കടവൂർ ഭാഗത്തായിരുന്നു അപകടം. സൂചനാ ബോർഡ് സ്ഥാപിച്ച തൂണിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു കയറുകയായിരുനു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.